ഇരിട്ടി: കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ച ഏഴു യുവാക്കളെ തുടിയാട് കുരിശുപള്ളിക്കു സമീപം വച്ച് പേരാവൂർ എക്‌സൈസ് പിടികൂടി. മഞ്ഞളാംപുറം സ്വദേശികളായ അഖിൽ ജോസഫ്, സി.ഡി.അനീഷ്, നിധിൻ സണ്ണി, കൊളക്കാട് സ്വദേശികളായ ജയ്‌മോൻ ദേവസ്യ, എബീസ് ജോർജ്ജ്, അലൻ ബാബു, അടിച്ചൂറ്റിപ്പാറ സ്വദേശി അലൻ എബ്രഹാം എന്നിവരാണ് തുടിയാട് കുരിശുപള്ളിക്കു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തു വച്ച് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 35 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു എന്നിവർ പങ്കെടുത്തു.