corona

കാസർകോട്: കാസർകോട് ജില്ലയിൽ ഇന്നലെ 134 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്ത് നിന്നെത്തിയ 18 പേർക്കും രാഗബാധ ഉണ്ടായി. 97 പേർഇന്നലെ രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.

ഇതോടെ 6242 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 604 പേർ വിദേശത്ത് നിന്നെത്തിയവരും 442 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 5196 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 4406 പേർക്ക് കൊവിഡ് നെഗറ്റീവായി. നിലവിൽ 1791 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: ഉദുമ 9, അജാനൂർ 15, പുല്ലൂർ പെരിയ 13, പള്ളിക്കര 4, ബേഡഡുക്ക 1, കാഞ്ഞങ്ങാട് 9, പുത്തിഗെ 4, പൈവളിഗെ 3, മധൂർ 3, കാസർകോട് 13, പടന്ന 9, ചെമ്മനാട് 10, മീഞ്ച 1, കോടോംബേളൂർ 2, ചെറുവത്തൂർ 1, കുമ്പള 6, മൊഗ്രാൽപുത്തൂർ 1, കിനാനൂർ കരിന്തളം 6, പിലിക്കോട് 1, വോർക്കാടി 1, കള്ളാർ 1, കയ്യൂർ ചീമേനി 5, മടിക്കൈ 2,
ബളാൽ 1, നീലേശ്വരം 7, വലിയപറമ്പ 1, ഈസ്റ്റ് എളേരി 2, മംഗൽപാടി 1.

രോഗബാധിതർ 6242

രോഗമുക്തർ 4406

ചികിത്സയിൽ 1791

നിരീക്ഷണത്തിൽ 6004