തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. സി.എച്ച് മുഹമ്മദ് കോയ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ പ്രഖ്യാപനം നടത്തി. പദ്ധതി പ്രഖ്യാപനത്തിലും നിർവഹണത്തിലും കൃത്യമായ ഇടപെടലുകളാണ് തൃക്കരിപ്പൂർ പഞ്ചായത്ത്‌ നടത്തിക്കൊണ്ടിരിക്കുന്നത്. ഈയടുത്താണ് തരിശുഭൂമി രഹിത പഞ്ചായത്തായി തൃക്കരിപ്പൂരിനെ സർക്കാർ പ്രഖ്യാപിച്ചത്.

ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ജി. സറീന, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. ബാവ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഉഷ സ്വാഗതവും വി.ഇ.ഒ ഇക്ബാൽ നന്ദിയും പറഞ്ഞു.