ഉളിയിൽ: എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പടിക്കച്ചാലിൽ നടന്ന പ്രകടനത്തിന്‌ നേരെ ബോംബേറ്. എസ്ഡിപിഐ പ്രവർത്തകർ നടത്തിയ പ്രകടനത്തിനു നേരെയാണ് രാത്രി എട്ടരയോടെ ബോംബേറുണ്ടായത്. എസ്ഡിപിഐക്കാരൻ റാസിക്കിനാണ് കൈക്കും തലക്കും പരിക്കേറ്റത്. ആർഎസ്എസുകാരാണ് ബോംബെറിഞ്ഞതെന്ന് എസ്ഡിപിഐ പരാതിപ്പെട്ടു.