childrens-park
കൊയിലാണ്ടി നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ നവീകരിച്ച വനിതാ സൗഹൃദ കേന്ദ്രം ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ നവീകരിച്ച വനിതാ സൗഹൃദ കേന്ദ്രവും ഓപ്പൺ സ്റ്റേജും ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ജനകീയ ആസൂത്രണ പദ്ധതിയിൽ 20 ലക്ഷം രൂപയാണ് ചെലവഴിച്ചത്. വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കെ. ഭാസ്‌കരൻ, നഗരസഭാംഗങ്ങളായ പി.എം. ബിജു, ഷാജി പാതിരിക്കാട്, സീമ കുന്നുമ്മൽ, കെ.ടി. സിജേഷ്, മുൻ അംഗങ്ങളായ മേപ്പയിൽ ബാലകൃഷ്ണൻ, എ.പി. സുധീഷ് എന്നിവർ സംസാരിച്ചു.