narayanan
നാരായണൻ പുകയില്ലാ അടുപ്പ് നിർമ്മാണത്തിൽ

കാഞ്ഞങ്ങാട്: ഉത്സവ പറമ്പുകളിൽ കാവടിയാട്ടവും കരകാട്ടവും പൂക്കാവടിയും കഥകളി വേഷങ്ങളുമായി വിസ്മയിപ്പിച്ച കാവുങ്കൽ നാരായണന് ഇപ്പോൾ വേഷം പുതിയൊന്നാണ്. "പുകയില്ലാത്ത അടുപ്പ് നിർമ്മാണം". കൊവിഡ് കാലത്തെ മാസങ്ങളോളം നീണ്ട ദാരിദ്ര്യമാണ് ഇദ്ദേഹത്തെ പോലുള്ള കലാകാരന്മാരെ പുതിയ മേച്ചിൽ പുറങ്ങളിലെത്തിച്ചത്.

നീലേശ്വരം പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം കുടുംബത്തോടൊപ്പം താമസിക്കുന്ന നാരായണൻ അയൽ സംസ്ഥാനങ്ങളിലെ ഉത്സവത്തിൽ വരെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കൊവിഡ് ഇദ്ദേഹത്തിന്റെ വേഷങ്ങൾക്ക് കറുത്ത ചായം തേച്ചു.

30 വർഷം മുൻപ് ആറുപേരുമായാണ് നാരായണൻ പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയത്. പിന്നീടത് അറുപതു പേരായി. ആറുമാസം മുൻപാണ് മുത്തപ്പനാർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേഷമണിഞ്ഞത്. മുൻപ് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. ഇപ്പോൾ ഇവർക്കാർക്കും ആറുമാസമായി വേഷം അണിയാനായില്ല. കൂടെയുണ്ടായിരുന്നവർ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികളിലേക്ക് ചുവട് മാറിയിട്ടുണ്ട്.