കാഞ്ഞങ്ങാട്: കുമ്പളപ്പള്ളി പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവൃത്തി ഏതാനും ദിവസങ്ങൾക്കകം തുടങ്ങാൻ കഴിയുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് അറിയിച്ചു. ഇതിന്റെ സാങ്കേതികാനുമതിയും മറ്റും വേഗതയിൽ പൂർത്തികരിക്കാൻ കഴിഞ്ഞു. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കരാറുകാരന് നൽകുന്നതിന് അധികൃതർ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. 5 കോടി രൂപയാണ് പാലത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
മൂന്ന് സ്പാനുകളിലായി 77 മീറ്റർ ദൂരത്തിലാണ് പാലം നിർമ്മിക്കുന്നത്. ഇതോടനുബന്ധിച്ച് 300 മീറ്റർ അനുബന്ധ റോഡ് സംവിധാനവും ഒരുക്കും. പാലത്തിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ അകലത്തിൽ നടപ്പാതയും ഒരുക്കും. പി ഡബ്ല്യു ഡി ബ്രിഡ്ജ് സെക്ഷൻ എഞ്ചിനീയർമാരായ സഹജൻ, മജാക്കർ, ഓവർസിയർ ദിവ്യ, കരാറുകാരായ എം കെ മൊയ്തു , എംകെ ഹനീഫ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പം സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എൻ പുഷ്പരാജൻ ,കെ.പി.സി.സി അംഗം കെ.കെ നാരായണൻ ,പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തിന്റെ ഉടമ കെ. രാമനാഥൻ ,സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി ഭാസ്‌കരൻ നായർ ,പി സുധി ,കെ വി ബാബു ,സി പി എം ലോക്കൽക്കമ്മിറ്റി അംഗങ്ങളായ പി ലോജിത്ത് ,എം വി രതീഷ് ,പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും നാട്ടുകാരുമായ ബൈജു കൂലോത്ത് ,എ ജി സുരേഷ് കുമാർ ,ജനാർദ്ദനൻ ,നാരായണൻ ,വി ഗോപി ,പി കൃഷ്ണൻ ,എം സന്തോഷ് ,മോഹനൻ കെ എന്നിവരും സംബന്ധിച്ചു.