പയ്യന്നൂർ: സജിത്ത് ലാൽ സ്മാരക മന്ദിരം തകർത്ത മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.

കെ. കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, വി.പി. അബ്ദുൽ റഷീദ്, വി. രാഹുൽ, പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കോയിലേരിയൻ, പി. ഇമ്രാൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ്, സംസ്ഥാന സെക്രട്ടറി വി.കെ അതുൽ തുടങ്ങിയവർ പ്രസംഗിച്ചു.