കണ്ണൂർ: ജില്ലയിലെ അഞ്ച് സ്‌കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 34 ഹയർസെക്കൻഡറി സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന്റെ ഭാഗമായി നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ ശൈലജ, ടി.പി രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും ഡയറക്ടർ കെ. ജീവൻബാബു നന്ദിയും പറഞ്ഞു.
ചിറക്കര ജി.വി.എച്ച്.എസ്.എസ്, ശ്രീകണ്ഠാപുരം ഗവ. എച്ച്.എസ്.എസ്, പാട്യം ഗവ. എച്ച്.എസ്.എസ്, കരിവെള്ളൂർ എ.വി സ്മാരക ഗവ. എച്ച്.എസ്.എസ്, ചെറുതാഴം ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്. സ്‌കൂളുകളിൽ നടന്ന ചടങ്ങിൽ എം.പി മാരായ കെ സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, എം.എൽ.എ മാരായ ടി.വി രാജേഷ്, കെ.സി ജോസഫ് ,സി. കൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, തലശ്ശേരി നഗരസഭാ അദ്ധ്യക്ഷൻ സി.കെ രമേശൻ, ഉപാദ്ധ്യക്ഷ നജ്മ ഹാഷിം, ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷൻ പി.പി രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ രാജീവൻ, എ. അശോകൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാഘവൻ (കരിവെള്ളൂർ പെരളം), പി പ്രഭാവതി (ചെറുതാഴം), വി ബാലൻ (പാട്യം) തുടങ്ങിയവർ പങ്കെടുത്തു.