പേരാവൂർ: കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ പതിനൊന്നാം വാർഡ് പൂർണ്ണമായും പേരാവൂർ ടൗണും (പന്ത്രണ്ടാം വാർഡിലുൾപ്പെടുന്ന സ്ഥാപനങ്ങൾ അടക്കം) ഇന്നു മുതൽ 16 വരെ ഒരാഴ്ചത്തേക്ക് പൂർണ്ണമായി അടച്ചിടും.
കുനിത്തല മുക്ക് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. പേരാവൂർ ടൗണിലെ അനാദി, പച്ചക്കറി, മത്സ്യംമാംസ കടകൾ, ഹോട്ടലുകൾ എന്നിവക്ക് മാത്രം സ്വന്തം ജീവനക്കാരെ വച്ച് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഹോം ഡെലിവറി മാത്രം നടത്താം. ഉപഭോക്താക്കൾ ടൗണിൽ നേരിട്ട് വന്ന് സാധനങ്ങൾ വാങ്ങാൻ അനുവദിക്കില്ല. ടൗണിൽ ഒരാഴ്ച വാഹന പാർക്കിംഗ് അനുവദിക്കില്ല. റേഷൻ, മെഡിക്കൽ ഷാപ്പുകൾ എന്നിവ പ്രവർത്തിക്കും. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്ക് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചാൽ പ്രവർത്തിക്കാം. നിയമ ലംഘകർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അറിയിച്ചു.