തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത യുവതിയെ അറസ്റ്റിലായ സിദ്ധൻ പീഡിപ്പിച്ചത് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയാണെന്ന് സംശയം. ബദരിയാ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കുപ്പം സ്വദേശി തുന്തക്കാച്ചി മീത്തലെപുരയിൽ ഇബ്രാഹിമാണ് (50) കഴിഞ്ഞ ദിവസം അറസ്റ്റിലായത് .

പീഡനവിവരം പെൺകുട്ടി വീട്ടിൽ പറയുകയും വിവരമറിയിച്ചെത്തിയ പൊ ലീസ് കൗൺസിലിംഗിന് ശേഷമാണ് വിശദമായ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. അന്ധവിശ്വാസം മുത ലാക്കി ഇയാൾ നടത്തിയ മറ്റ് തട്ടിപ്പുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തളിപ്പറമ്പ് ഇൻസ്പെക്ടർ സത്യനാഥിന്റെ നേതൃത്വത്തിൽ അഡീ. എസ്.ഐ പുരുഷോത്തമൻ, എ.എസ്.ഐ റൗഫ്, സീനിയർ സി.പി.ഒ സ്നേഹേഷ്, സി.പി.ഒ ജബ്ബാർ എന്നിവരടങ്ങിയ സംഘമാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത് . പിശാച് ബാധ ഒഴിപ്പിക്കാനെന്ന് പറഞ്ഞ് 15 കാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടി യുടെ വീടിന്റെ മുകൾ നിലയിലെ മുറിയിൽ വാതിലടച്ച് പീഡിപ്പിക്കുകയായിരുന്നുവത്രെ. പെൺകുട്ടിയുടെ മുത്തശ്ശിയുടെ കാല് വേദന മാറ്റിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ വീട്ടിലെത്തിയതെന്നും പറയുന്നു.

തളിപ്പറമ്പ് ഞാറ്റുവയലിൽ വർഷങ്ങളോളം താമസിച്ച് ഇയാൾ ജില്ലയിൽ നിരവധി പേരിൽ മന്ത്രവാദ ത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ ഗൾഫിൽ പോയെ ങ്കിലും ജോലി ശരിയാകാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു . കടബാദ്ധ്യത തീർക്കാൻ കുറച്ചു കാലം പെയിന്റിംഗ് ജോലി ചെയ്തു. പിന്നീടാണ് കാട് വെട്ടിതെളിക്കൽ യന്ത്രവുമായി ജോലിക്കിറങ്ങിയത്. ഒരു ദിവസം യന്ത്രവുമായി കാട് വെട്ടുന്നതിനിടെ പൊടുന്നനെ ജിന്ന് കൂടിയതായി ഇയാൾ പചരിപ്പി ക്കുകയായിരുന്നു.