തൃക്കരിപ്പൂർ: ഗ്രാമ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും സ്വന്തം കെട്ടിടം പണിത് തൃക്കരിപ്പൂർ ഗ്രാമപഞ്ചത്തിന്റെ മികവ്. പഞ്ചായത്തിൽ ആകെയുളള 39 അങ്കണവാടികളും ഇനി സുരക്ഷിതമായ കെട്ടിടത്തിൽ പ്രവർത്തിക്കും.

പൂ വളപ്പിലെ അവസാന അങ്കണവാടിക്കും ഉറപ്പുള്ള കെട്ടിടം പൂർത്തിയായതോടെയാണ് പഞ്ചായത്തിന്റെ ചിരകാലമായുള്ള പരിശ്രമം പൂർത്തീകരിച്ചത് . കെ.ബുഷ്റ ലത്തീഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് പതിമൂന്നര ലക്ഷം രൂപ ചെലവിൽ അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. 14 ന് വൈകീട്ട് മൂന്നു മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ പൂവളപ്പ് കെട്ടിടം ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.ബാവ അദ്ധ്യക്ഷത വഹിക്കും.