219 പേർക്ക് സമ്പർക്കം
കണ്ണൂർ: ജില്ലയിൽ 256 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 219 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 19 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 17 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 5621 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 60 പേരടക്കം 3624 പേർ ആശുപത്രി വിട്ടു. 1955 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 13827 പേരാണ്. ഇതുവരെ 86441 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 85803 എണ്ണത്തിന്റെ ഫലം വന്നു. 638 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
60 പേർക്കു രോഗമുക്തി
അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് 20 പേരും എം.ഐ.ടി. ഡി.സി.ടി.സിയിൽ നിന്ന് 13 പേരും കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് പേരും നെട്ടൂർ സി.എഫ്.എൽ.ടി.സി, പ്രീമെട്രിക് സി.എഫ്.എൽ.ടി.സി തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ആറ് പേർ വീതവും ആയുർവേദ സി.എഫ്.എൽ.ടി.സിയിൽ നിന്ന് മൂന്ന് പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും തലശ്ശേരി ജനറൽ ആശുപത്രി, കണ്ണൂർ മിംസ്, സി.എഫ്.എൽ.ടി.സി പാലയാട് എന്നിവിടങ്ങളിൽ നിന്ന് ഓരോ പേർ വീതവും ഇന്നലെ രോഗമുക്തരായി.
രോഗബാധിതർ 5621
രോഗമുക്തർ 3624
ചികിത്സയിൽ 3624
നിരീക്ഷണത്തിൽ 13827