കൂത്തുപറമ്പ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടംകുന്നിലെ നന്ദനത്തിൽ കെ.വത്സനെ (56)യാണ് കൂത്തുപറമ്പ് പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22 ന് ഉച്ചയോടെ കൂത്തുപറമ്പ് ടൗണിൽ വച്ചാണ് സംഭവം. അമ്മയോടൊപ്പം ഓട്ടോറിക്ഷയിൽ എത്തിയതായിരുന്നു കുട്ടി. അമ്മ മാവേലി സ്റ്റോറിൽ പോയ സമയത്ത് പ്രതി ഓട്ടോറിക്ഷയിൽ വച്ച് കുട്ടിയെ പീഡനത്തിനരയാക്കുകയായിരുന്നു എന്നാണ് പരാതി. വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.