പഴയങ്ങാടി. കെ.പി.സി.സി ഒ.ബി.സി വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷവും ടി.കെ. മാധവൻ ജന്മവാർഷികവും വെങ്ങര ഗാന്ധി മന്ദിരത്തിൽ ഡി.സി.സി ട്രഷറർ കെ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പിലാക്കൽ അശോകൻ അനുസ്മരണപ്രഭാഷണം നടത്തി. മാടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുധീർ വെങ്ങര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പവിത്രൻ, എം. ചന്ദ്രൻ, വി.ബി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. പായസ വിതരണം നടത്തി.