knr-iti
കണ്ണൂർ ഐ.ടി.ഐ.

കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച മൂന്ന് ഐ.ടി.ഐ.കളിൽ പ്രധാനപ്പെട്ട കണ്ണൂർ ഗവ. ഐ.ടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് .ദേശീയ പാതയോരത്ത് 17 ഏക്കറിലായി സഥിതി ചെയ്യുന്ന ഈ സ്ഥാപനം ഇന്ന് 21 ട്രേഡുകളിലായി 1200 പരിശീലനാർഥികളും 120 ജീവനക്കാരും ഐ.എസ് .ഒ സർട്ടിഫിക്കറ്റും ഉള്ള അഭിമാനസ്ഥാപനമാണ്.

ശാസ്ത്രസാങ്കേതിക വളർച്ചയ്ക്ക് അനുസരിച്ച് ജോലി സാദ്ധ്യതകൾ കുറഞ്ഞ മെക്കാനിക്ക് റേഡിയോ, ടി.വി, ഫൗണ്ടറിമാർ , ഫോർ ജർ ഹീറ്റ് ട്രീറ്റർ , സ്റ്റെ നോഗ്രാഫി എന്നീ ട്രേഡുകൾ നിർത്തി ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് വെൽഡിഗ്ടെക്നോളജി, ടെക്നീഷ്യൻ മെക്ക ട്രോണിക്സ് എന്നീ ഏറെ സാദ്ധ്യതയുള്ള പുതിയ ട്രേഡുകൾ ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ഏറ്റവും കൂടുതൽ ട്രെയിനികളെ സംസ്ഥാനത്ത് പ്ലേസ്മെൻറിനായി തിരഞ്ഞെടുക്കുന്നതും കണ്ണൂർ ഐ.ടി.ഐയിൽ നിന്നാണ്.

പ്രാദേശിക വികസന ഫണ്ടുകൾ, ഇൻസ്റ്റിട്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ എന്നിവയുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെ എറെ കാര്യങ്ങൾ നടത്തുവാൻ കഴിഞ്ഞു. കേരളത്തിൽ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന പത്ത് ഐ.ടി.ഐകളിൽ ഉൾപ്പെട്ടിരിക്കുകയാണ് കണ്ണൂരിന്റെ ഈ അഭിമാനസ്ഥാപനം.

13.6 കോടിയുടെ നിർമ്മാണങ്ങളാണ് പുതുതായി ഇവിടെ നടക്കുന്നത്. വർക്ക് ഷോപ്പുകളുടെ ബ്ലോക്കുകൾ, ഇന്റേണൽ ക്ലാസ് കണ്ണൂർ മുറികൾ, റോഡുകളും നടവഴികളും, ഗാർഡനുകൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതോടെ ഒരുക്കും. രാജ്യത്തിനകത്തും പുറത്തു ഏറെ ടെക്നീഷ്യന്മാരെ സംഭാവന ചെയ്ത ഈ സ്ഥാപനത്തിന് കൂടുതൽ മികച്ച പരിശീലന സൗകര്യം ലഭിക്കുന്നത് കണ്ണൂരിന് നേട്ടമാവും. വ്യാവസായിക പരിശീലന വകുപ്പിലെ മലബാറിലെ ജില്ലകളുടെ ചുമതലയുള്ള റീജയണൽ ഡയറക്ടറേറ്റ് 199ലാണ് കണ്ണൂരിൽ ആരംഭിച്ചത് .

13.6കോടിയുടെ പ്രവൃത്തിക്ക് തുടക്കം

4.1കോടിയുടെ ആദ്യഘട്ടവികസനം

ഉദ്ഘാടനം ഇന്ന്

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഒന്നാം ഘട്ടമായ 4.1 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ വീഡിയോ കോൺഫറൻസ് വഴി കണ്ണൂർ ഐ.ടി.ഐ.ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ടെയിനിംഗ് ഡയറക്ടർ എസ്.ചന്ദ്രശേഖരൻ സ്വാഗതം പറയും. കണ്ണൂർ മേയർ സി.സീനത് മുഖ്യാഥിതിയാക്കും