bjp
കാസർകോട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീൻ 150 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ബോധ്യമുണ്ടായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു ബി.ജെ.പി പ്രവർത്തകർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ നോക്കിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്.

ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. സതീഷ്, സവിത ടീച്ചർ , മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് എം.ജനനി, ധനഞ്ചയൻ മധൂർ, സമ്പത്ത് കുമാർ, പി.ആർ സുനിൽ നേതൃത്വം നൽകി. ഹരീഷ് നാരമ്പാടി സ്വാഗതവും സുകുമാർ കുദ്രെപ്പാടി നന്ദിയും പറഞ്ഞു.

മാർച്ചിൽ പങ്കെടുത്തു ഗതാഗത സ്തംഭനം ഉണ്ടാക്കിയതിന് പി.ആർ സുനിൽ, സദാനന്ദ റൈ, രാധാകൃഷ്ണൻ, സുകുമാരൻ കുതിരപ്പാടി, എൻ. സതീഷ് തുടങ്ങി 30 ബി.ജെ.പി പ്രവർത്തകരുടെ പേരിൽ ടൗൺ പൊലീസ് കേസെടുത്തു.