കാഞ്ഞങ്ങാട്: പാരലൽ കോളേജ് അദ്ധ്യാപകർ പാരലൽ കോച്ചിംഗ് ആൻഡ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (പിക്‌സ്ത)സംഘടന രൂപീകരിച്ചു. കണ്ണൂർ കാസർകോട് ജില്ലകളിലെ നൂറിൽപരം അദ്ധ്യാപകരും അനദ്ധ്യാപകരും യോഗത്തിൽ സംബന്ധിച്ചു. ഈ വിഭാഗം അനുഭവിക്കുന്ന പ്രയാസങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനങ്ങൾ അയച്ചു. ഭാരവാഹികളായി സിനു കുര്യാക്കോസ് ചുള്ളിക്കര (പ്രസിഡന്റ്), കെ രാമചന്ദ്രൻ തെക്കേക്കാട് (വൈസ് പ്രസിഡന്റ് ),പി.കെ വിനോദ് തൃക്കരിപ്പൂർ (സെക്രട്ടറി ),പ്രമോദ് അമ്പലത്തറ (ജോയിന്റ് സെക്രട്ടറി), ഉഷ ഗംഗാധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.