കൂത്തുപറമ്പ്: മൂന്ന് ജീവനക്കാർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എസ്.ബി.ഐ കൂത്തുപറമ്പ് ബ്രാഞ്ചിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചു. പാട്യം സ്വദേശികളായ രണ്ട് ജീവനക്കാർക്കും, കായലോട് സ്വദേശിയായ ഒരു ജീവനക്കാരനുമാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
പണമിടപാടിനെത്തിയ വ്യാപാരിയിലൂടെയാണ് ജീവനക്കാർക്ക് രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ബാങ്ക് ശാഖ അടച്ചതോടൊപ്പം പരിസരത്ത് അളുകൾ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാങ്കിന് സമീപത്തെ എ.ടി.എം പ്രവർത്തിച്ചു വരുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.