മട്ടന്നൂർ: മന്ത്രി ഇ.പി. ജയരാജൻ രാജിവെക്കണമെന്നാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി മട്ടന്നൂരിലെ മന്ത്രി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. കമൽജിത്ത്, വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ വി രാഹുൽ, ദിലീപ് മാത്യു, പ്രിനിൽ മതുക്കോത്ത്, വി.കെ ഷിബിന, പി. ഇമ്രാൻ, ശരത് ചന്ദ്രൻ ,അനൂപ് തന്നട, ഷാജു കണ്ടമ്പേത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ഫർസിൻ മജീദ്, കെ.പി. ലിജേഷ്, അക്ഷയ് ചൊക്ലി, സനോജ് പലേരി, സോനു വല്ലത്തുകാരൻ, പ്രജീഷ് പി പി, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. മുഹമ്മദ് ഫൈസൽ, വി.ആർ. ഭാസ്‌കരൻ, സുരേഷ് മാവില, ഒ.കെ. പ്രസാദ്, അൻസിൽ വാഴപ്പിള്ളി, ഷമേജ് പെരളശ്ശേരി, ഹരികൃഷ്ണൻ പാളാട്, എ.കെ. രാജേഷ്, വി.കുഞ്ഞിരാമൻ, കെ.പ്രശാന്തൻ, ടി.ദിനേശൻ, കെ.മനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ഉദ്ഘാടന പ്രസംഗം നടന്നുകൊണ്ടിരിക്കെ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. ചെറുത്തു നിന്ന പ്രവർത്തകർക്കു നേരെ ലാത്തി വീശി. സന്ദീപ് പാണപ്പുഴ, പ്രിനിൽ മതുക്കോത്ത്, അൻസിൽ വാഴപ്പിള്ളി, അനീഫാ കാരക്കുന്ന് , സനൽ നാടുവനാട്, വിജേഷ് കടവത്തൂർ എന്നിവർക്ക് പരിക്കേറ്റു.