തലശേരി: ധർമ്മടം മണ്ഡലത്തിന്റെ തരിശ് രഹിത പ്രഖ്യാപനവും ശുചിത്വ പ്രഖ്യാപനവും ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വേങ്ങാട് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി വി .എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.സി മൊയ്തീൻ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ഹരിത കേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടി.എൻ സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി അനിത , കെ.പി ബാലഗോപാലൻ , കെ. ഗിരീശൻ , ടി.വി ലക്ഷ്മി , എം.പി ഹാബിസ് , പി.കെ ഗീതമ്മ , ടി.വി സീത , സി.പി ബേബി സരോജം എന്നിവർ പങ്കെുടുത്തു.