ഇരിട്ടി :കൊവിഡിന്റെ പേരിൽ ഇരിട്ടി ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടിക്കടി അടച്ചിട്ടതിൽ പ്രതിഷേധിച്ച് സംയുക്ത വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ അദ്ധ്യക്ഷത വഹിച്ചു. റെജി തോമസ്, ജയ്സൺ തുരുത്തിയിൽ, എം. മുരളീധരൻ, സാം അറക്കൽ, അസൂട്ടി സ്വപ്ന, ഷബീർ ,
സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.