kovid

കാസർകോട്: ജില്ലയിൽ 56 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ സമ്പർക്കത്തിലൂടെയാണ് 52 പേർക്കും രോഗം സ്ഥിരീകരിച്ചത്.ഇതെ സമയം 135 പേർക്ക് കൊവിഡ് നെഗറ്റീവായത് ആശ്വാസകരമായി.

ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. 131 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 195 പേരെ ഡിസ്ചാർജ് ചെയ്തു.

7250 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 621 പേർ വിദേശത്ത് നിന്നെത്തിയവരും 461 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേർക്ക് സമ്പർക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5322 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി. നിലവിൽ 1872 പേരാണ് ചികിത്സയിലുള്ളത്

ഇതുവരെ

രോഗികൾ 7250

ഭേദമായത് 5322

മരണം 56

ചികിത്സയിൽ 1872