കണ്ണൂർ: സ്പെഷ്യൽ സബ് ജയിലിൽ കൊയ്ത്തുത്സവം 19ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. തടവുകാരുടെ മാനസികാസ്വാസ്ഥ്യം ലഘൂകരിക്കാനാണ് കൃഷിയുടെ പുതിയ പാഠവുമായി തടവുകാരും ജീവനക്കാരും പാടത്തേക്കിറങ്ങിയത്. കൊവിഡ് കാലത്ത് എല്ലാവരും കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തോടെ കൂടുതൽ സജീവമാകുകയായിരുന്നു.

സ്പെഷ്യൽ സബ് ജയിലിലെ മൂന്ന് ഏക്കർ സ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, രണ്ട് ഏക്കർ കരനെൽ കൃഷി, ഒരേക്കറിൽ ചേമ്പ്, ചേന, കപ്പ, മഞ്ഞൾ, ഇഞ്ചി, തക്കാളി, വഴുതിന കൂടാതെ കരനെൽ കൃഷിക്ക് ചുറ്റും കറ്റി പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. ജില്ലയിലെ നിരീക്ഷണത്തിൽ പാർപ്പിക്കുന്ന ജയിലാണ് സ്പെഷ്യൽ സബ് ജയിൽ.

അന്തേവാസികളെ സ്വയം പര്യാപ്തമാക്കാനും അതുവഴി സമൂഹത്തിന് മാതൃകയാക്കാനും കൃഷിയിലൂടെ കഴിയും​- ടി.കെ.ജാനാർദ്ദനൻ,​ ജയിൽ സൂപ്രണ്ട്