കാസർകോട്: എയിംസ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജില്ലയിലെ 100 കേന്ദ്രങ്ങളിൽ ജനകീയ ഒപ്പുശേഖകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കുന്നിലെ ഒപ്പ് ശേഖരണം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗംഗാധരൻ പള്ളം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എസ്. ജംഷീദ്, പാലക്കുന്നിൽ കുട്ടി, ചന്ദ്രൻ കരിപ്പോടി, സതീശൻ പൂർണിമ, മുരളി പള്ളം, റീത്ത പദ്മരാജ്, രാജേഷ് ആരാധന, പി.കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പാലക്കുന്നിലെ ചുമട്ടുതൊഴിലാളികൾക്ക് മുഖാവരണങ്ങളും യോഗത്തിൽ വിതരണം ചെയ്തു.

തൃക്കരിപ്പൂർ പൗരാവലിയുടെയുടെയും ടൗൺ ജേസീസിന്റെയും നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഒപ്പുശേഖരണം എയിംസ് ജനകീയ കൂട്ടായ്മ ജില്ല ചെയർമാൻ പി.പി.കെ. പൊതുവാൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി.ലഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്.അബദുൾ റഹീം, ഇ.വി. ദാമോദരൻ, ടി.പി. അഹമ്മദ് ഹാജി., എം.വി സുകുമാരൻ, സൂര്യ ഗോപാലകൃഷ്ണൻ, എ.ജി.നൂറുൽ അമീൻ, ഹരീഷ് കോടിയത്ത്, എൻജിനീയർ സി. ഷൗക്കത്തലി, സി. ഹംസ എന്നിവർ പ്രസംഗിച്ചു. കെ.വി.കൃഷ്ണപ്രസാദ് വൈദ്യർ സ്വാഗതവും സനൽരാജ് നടക്കാവ് നന്ദിയും പറഞ്ഞു.