കൂത്തുപറമ്പ്: പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ഉൾപ്പെടെയുള്ള നാല് പൊലീസുകാർ ക്വാറന്റൈനിൽ. അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തലാണ് പൊലീസുകാർ ക്വാറന്റൈനിലായത്.
മൂന്നാഴ്ച മുൻപ് മാങ്ങാട്ടിടം ആമ്പിലാട് വീടിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അറസ്റ്റിലായ പ്രതിയെ കഴിഞ്ഞദിവസം പരിശോധനക്ക് വിധേയമാക്കിയപ്പോൾ കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നാല് പൊലീസുകാരോട് ക്വാറന്റൈനിലേക്ക് മാറാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
അതോടൊപ്പം മറ്റ് ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി. കോടതി റിമാന്റ് ചെയ്ത പ്രതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.