കണ്ണൂർ: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ് യു ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെയുണ്ടായ ലാത്തിചാർജിൽ പ്രവർത്തകർക്ക് പരിക്കേറ്റു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, സെക്രട്ടറിമാരായ അൻസിൽ വാഴപ്പള്ളിൽ, ഹരികൃഷ്ണൻ ചാലാട് തുടങ്ങിയവർക്ക് ഗുരുതരമായ പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് മാർച്ച് ഉദ്ഘാടനം ചെയ്തു. പി.മുഹമ്മദ് ഷമ്മാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അതുൽ, അഭിജിത്ത്.സി.ടി, ഫർഹാൻ മുണ്ടേരി, അൻസിൽ വാഴപ്പള്ളിൽ, നവനീത് നാരായണൻ, ആദർശ് മാങ്ങാട്ടിടം, മുഹമ്മദ് റിബിൻ.സി.എച്ച്, ഹരികൃഷ്ണൻ പാലാട്, റാഹിബ്.കെ, ആകാശ് ഭാസ്കർ, ഉജ്വൽ പവിത്രൻ, ജോസഫ് തലക്കൽ, സായന്ത്.ടി, അതുൽ എം.സി, റനീസ് വി.കെ, അക്ഷയ് ആയിക്കര, അലേഖ് കാടാച്ചിറ, ആൽബിൻ അറക്കൻ, അഷിത്ത് അശോകൻ, സുഫൈൽ സുബൈർ, വിസ്മയ എം.പി, സ്നേഹ.ഇ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.