തലശ്ശേരി: ഡോ. ഹെർമൺ ഗുണ്ടർട്ടിന്റെ പേരിലുള്ള മൂർക്കോത്ത് രാമുണ്ണി സ്ഥാപിച്ച ഗുണ്ടർട്ട് സ്‌കൂൾ അടച്ചുപൂട്ടുന്നത് തടഞ്ഞ്, സംരക്ഷിക്കാൻ കുട്ടികൾക്ക് വേണ്ടി ബാലാവകാശ സംരക്ഷണ കമ്മീഷന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ ബുധനാഴ്ച രാവിലെ 10ന് സ്‌കൂൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.
സമര സമിതി നേതാക്കൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ആരായും. തിരുവങ്ങാട് പുല്ലമ്പിൽ റോഡിൽ രണ്ടര ഏക്കർ സ്ഥലത്താണ് ട്രസ്റ്റ് രൂപീകരിച്ച് തീരപ്രദേശത്തെയും ആദിവാസി മേഖലയിലെ കുട്ടികളെയും ഉയർത്തികൊണ്ടു വരുന്നതിനു വേണ്ടി സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് നടത്തിപ്പിലുള്ള അപാകതകൾ ചൂണ്ടികാട്ടിയാണ് രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും ചേർന്ന് സമരം നടത്തിവരുന്നത്.