corona

161 പേർക്ക് സമ്പർക്കം


കണ്ണൂർ: ജില്ലയിൽ 213 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. 161 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ടു പേർ വിദേശത്തു നിന്നും 18 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 32 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 6507 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 230 പേരടക്കം 4211 പേർ ആശുപത്രി വിട്ടു. 2246 പേർ ആശുപത്രികളിൽ ചികിൽസയിലാണ്.

ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 14468 പേരാണ്. ഇതിൽ 13193 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 92964 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 92325 എണ്ണത്തിന്റെ ഫലം വന്നു. 639 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

51 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ
സമ്പർക്കം വഴി രോഗബാധയുണ്ടായ അഴീക്കോട് 1, ചപ്പാരപ്പടവ് 6, ചെങ്ങളായി 6, ചെറുകുന്ന് 5, ചിറ്റാരിപറമ്പ 5, ധർമ്മടം 3, എരഞ്ഞോളി 8, ഇരിട്ടി നഗരസഭ 14, കടമ്പൂർ 8, കടന്നപ്പള്ളി പാണപ്പുഴ 3,5, കല്ല്യാശ്ശേരി 5, കണിച്ചാർ 3,9, കണ്ണൂർ കോർപ്പറേഷൻ 20,24,46, കരിവെള്ളൂർ പെരളം 3, കേളകം 13, കൊളച്ചേരി 7, കൊട്ടിയൂർ 10, മട്ടന്നൂർ നഗരസഭ 13,28, നടുവിൽ 1, പന്ന്യന്നൂർ 2, പാനൂർ നഗരസഭ 34, പാപ്പിനിശ്ശേരി 9, പട്ടുവം 5, പായം 9,16, പയ്യന്നൂർ നഗരസഭ 8,17,18, പേരാവൂർ 4, പെരിങ്ങോം വയക്കര 12, രാമന്തളി 4,12, തളിപ്പറമ്പ് നഗരസഭ 12,14, തൃപ്പങ്ങോട്ടൂർ 1, വേങ്ങാട് 15, കണ്ണൂർ കോർപ്പറേഷൻ 7, പയ്യന്നൂർ നഗരസഭ 7, കുഞ്ഞിമംഗലം 9, ചെറുപുഴ 10, കണിച്ചാർ 7 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.
പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ ഇരിട്ടി നഗരസഭ 33, കണിച്ചാർ 8, കൊളച്ചേരി 13, മുഴക്കുന്ന് 1, പാനൂർ നഗരസഭ 38 എന്നീ വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണാക്കും.
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന കണ്ണൂർ കോർപ്പറേഷൻ 52, ആലക്കോട് 21, പയ്യന്നൂർ നഗരസഭ 42 എന്നീ വാർഡുകൾ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.