ഇരിക്കൂർ: താലൂക്ക് ആശുപത്രിക്കു വേണ്ടി പണിത രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം കെ.സി. ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. സമ്പൂർണ്ണ ശുചിത പഞ്ചായത്ത് പദവി പ്രഖ്യാപനവും അദ്ദേഹം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അനസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ബാബുരാജ് ശുചിത്വ പ്രഖ്യാപന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. സരസ്വതി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ടി നസീർ, ടി.പി ഫാത്തിമ, സി.വി.എൻ യാസറ, സി.കെ മുഹമ്മദ്, പി.കെ ഷംസുദീൻ, സി.വി ഫൈസൽ, കെ.കെ സത്താർ ഹാജി, കെ. കുഞ്ഞിപ്പോക്കർ ,എം.പി അഷറഫ്, വി. ഉമ്മർ കുട്ടി, എൻ.പി റഹിം, പഞ്ചായത്തംഗങ്ങളായ കെ.ആർ. അബ്ദുൽ ഖാദർ ,കെ.ആർ അഷറഫ് പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ മനു മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് എം. സഫീറ നന്ദിയും പറഞ്ഞു.