പയ്യന്നൂർ: കോറോം നോർത്തിൽ രാജീവ് ഗാന്ധിയുടെ സ്തൂപം തകർത്ത നിലയിൽ. കഴിഞ്ഞ 28 വർഷമായി ഇവിടെ നിലനിന്നിരുന്ന സ്തൂപമാണ് ഇടിച്ച് നിരത്തിയ നിലയിൽ കാണപ്പെട്ടത്. അക്രമത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോറോത്ത് പ്രകടനവും പൊതുയോഗവും നടന്നു. കെ.പി.സി.സി.സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു.

എ.വി. ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണൻ, കെ. ബ്രിജേഷ് കുമാർ, നൗഷാദ് വാഴവളപ്പിൽ, വി.സി. നാരായണൻ, ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, കെ.കെ. ഫൽഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പയ്യന്നൂർ മുരിക്കൊവ്വലിലുള്ള സജിത് ലാൽ സ്മാരക മന്ദിരവും തകർത്തിരുന്നു.