തലശ്ശേരി: അടച്ചിടാൻ ഒരുങ്ങുന്ന ഗുണ്ടർട്ട് സ്മാരക സ്‌കൂൾ തുടർന്ന് നടത്താനുള്ള നടപടികൾ ബാലാവകാശ കമ്മിഷൻ സ്വീകരിക്കുമെന്ന് ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. രക്ഷിതാക്കളുടെയും നാട്ടുകാരുടേയും സ്‌കൂൾ സംരക്ഷണ സമിതിയുടെയും അപേക്ഷകളെ തുടർന്ന് മഞ്ഞോടി പുല്ലമ്പിലിൽ പ്രവർത്തിക്കുന്ന ഗുണ്ടർട്ട് സ്മാരക സ്‌കൂൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഹെർമൺ ഗുണ്ടർട്ടിന്റെ ഓർമ്മയ്കായി മൂർക്കോത്ത് രാമുണ്ണി സ്ഥാപിച്ച സ്‌കൂൾ അടച്ചുപൂട്ടുന്നത്, ഭാഷയോടും വിദ്യാഭ്യാസത്തോടും കാട്ടുന്ന അനീതിയാണ്. സ്‌കൂളിൽ പഠനം തുടർന്ന് നടത്താൻ മാനേജ്‌മെന്റുമായി വിഷയം ചർച്ച ചെയ്യാനും ഒരുക്കമാണെന്ന് ചെയർമാൻ അറിയിച്ചു. എം.വി. സുകുമാരൻ, എം.പി. അരവിന്ദാക്ഷൻ,എ.വി. ശൈലജ, ഇ.മനീഷ്, സി.ഒ.ടി.നസീർ, കെ.ഇ. പവിത്ര രാജ്, സി.എച്ച്. അനൂപ്, പി.കെ. ഫൈജിത്ത്, ജിതേഷ് വിജയൻ ,ജോഷ് മാ, കാഞ്ചന, അഭിജിത്ത്, നിരഞ്ചങ്കിത്ത് തുടങ്ങിയവർ സ്ഥലത്തുണ്ടായി.