നീലേശ്വരം: ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായി മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇന്ന് അളന്ന് തിട്ടപ്പെടുത്തും. പൊതുമരാമത്ത്, റവന്യു വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മുതൽ റോഡ് അളന്ന് കല്ലിടും.14 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്.

എം. രാജഗോപാലൻ എം.എൽ.എ, നഗരസഭ അധികൃതർ, റവന്യൂ, പൊതുമരാമത്ത് അധികൃതർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം വിളിച്ചിരുന്നത്. യോഗത്തിൽ സ്ഥലം വിട്ടു കൊടുക്കാൻ ധാരണയായതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് റോഡ് അളന്ന് തിട്ടപ്പെടുത്തി കല്ലിടുന്നത്. ഇപ്പോൾ കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെ റോഡിന് വീതി വളരെ കുറ്റവായതിനാൽ എപ്പോഴും ഗതാഗത തടസ്സം നേരിടാറുണ്ട്.

റെയിൽവേ സ്റ്റേഷൻ, എഫ്.സി.ഐ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഇതുവഴിയാണ് കടന്ന് പോകേണ്ടത്. അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളിൽ ഗതാഗത തടസ്സം നിത്യസംഭവമാണ്.

കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള വികസനം ചൂണ്ടികാട്ടി കേരളകൗമുദിയും, പേരോൽ വികസന സമിതിയും ചേർന്ന് 2019 മാർച്ചിൽ വികസന സംവാദം സംഘടിപ്പിച്ചിരുന്നു