കാസർകോട്: ഉപാധികളോടെ കാസർകോട് മത്സ്യ മാർക്കറ്റ് തുറന്നു. ഇന്നലെ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് കോർ കമ്മിറ്റി യോഗ തീരുമാന പ്രകാരമാണ് മാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചത്. രണ്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു.
ഇന്നലെ രാവിലെ മാർക്കറ്റിൽ പതിവ് തിരക്കുകൾ ഇല്ലായിരുന്നു.
രാവിലെ 7.30 വരെ റീട്ടെയിൽ വ്യാപാരികൾക്കും അതിനുശേഷം പൊതുജനങ്ങൾക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കുമെന്നും കൊവിഡ് കോർകമ്മിറ്റി യോഗ തീരുമാനം അറിയിച്ചുകൊണ്ടുള്ള പത്രകുറിപ്പിൽ വ്യക്തമാക്കി. മാർക്കറ്റിനകത്തേക്ക് വരുന്ന ഗുഡ്സ് വാഹനങ്ങൾ അരമണിക്കൂറിനകം സാധനങ്ങൾ ഇറക്കി പുറത്തു പോകണമെന്നും താളിപ്പടുപ്പ് മൈതാനിയിൽ പാർക്ക് ചെയ്യണമെന്നും ജില്ലാകളക്ടർ പറഞ്ഞു.