കാഞ്ഞങ്ങാട്: ഭൂരഹിത പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌റ്റേറ്റ് പട്ടിക ജന സമാജം (കെ.പി.ജെ.എസ്) 22 മുതൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ മൂന്ന് സെന്റിനും പത്ത് സെന്റിനുമിടയിൽ ഭൂമി കൈവശമുള്ള ആയിരത്തലധികം കുടുംബങ്ങളുണ്ട്. പല ഊരുകളിലും പഞ്ചായത്തുകളിലും ശ്മാശനം ഇല്ല. പുരയിടങ്ങളിൽ ശവമടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ജില്ലയിലെ പട്ടിക വിഭാഗ ജനങ്ങളുടെ വലിയ ശതമാനം ഭൂരഹിതരും കൈവശ രേഖകൾ ഇല്ലാത്തവരാണ്.

രാവിലെ 11 മണിക്ക് ആരംഭിക്കുന്ന അനിശ്ചിത കാല നിരാഹാര സത്യഗ്രഹം സംസ്ഥാന ജന.സെക്രട്ടറി തെക്കൻ സുനിൽ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ തെക്കൻ സുനിൽകുമാർ, ജില്ലാ പ്രസിഡന്റ് കുഞ്ഞിരാമൻ കൂണ്ടാരം, സെക്രട്ടറി കെ.എം മധു, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എം.കെ രാജീവൻ, ജില്ലാ ജോ.സെക്രട്ടറി കെ.ആർ പവിത്രൻ, ജിമോഷ് ഗോപി, ശ്രീധരൻ, മോഹനൻ കാവുംതല എന്നിവർ സംബന്ധിച്ചു.