കണ്ണൂർ: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ 39-ാം ചരമവാർഷിക അനുസ്മരണം ഇന്നു രാവിലെ 11ന് കേരളകൗമുദി കണ്ണൂർ ഓഫീസിൽ നടക്കും. ആകാശവാണി കണ്ണൂർ നിലയം മുൻ മേധാവി ബാലകൃഷ്ണൻ കൊയ്യാൽ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. കേരളകൗമുദി പ്രാദേശിക ലേഖകർക്കായി ഏർപ്പെടുത്തിയ പത്രാധിപർ സ്മാരക അവാർഡ് തലശ്ശേരി ലേഖകൻ ചാലക്കര പുരുഷുവിന് സമ്മാനിക്കും.
കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് ലളിതമായി നടക്കുന്ന ചടങ്ങിൽ യൂണിറ്റ് ചീഫ് പ്രിൻസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. മുൻ ന്യൂസ് എഡിറ്റർ സി.പി. സുരേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. കണ്ണൂർ ഡസ്ക് ചീഫ് ശ്രീധരൻ പുതുക്കുന്ന് അവാർഡ് ജേതാവിനെ ആദരിക്കും. യൂണിറ്റ് എംപ്ളോയിസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി.വി രജീഷ് സംസാരിക്കും. സ്പെഷൽ കറസ്പോണ്ടന്റ് ഒ.സി. മോഹൻരാജ് സ്വാഗതവും ഫ്ളാഷ് ബ്യൂറോ ചീഫ് കെ.വി. ബാബുരാജൻ നന്ദിയും പറയും. രാവിലെ പുഷ്പാർച്ചനയും ഉണ്ടാകും.
പത്രാധിപർ കെ. സുകുമാരൻ