കാഞ്ഞങ്ങാട്: ഓട്ടോയിൽ യുവതിക്ക് സുഖപ്രസവം. പടന്ന സ്വദേശി മുഹമ്മദ് മൂസയുടെ ഭാര്യ സെറീനയാണ് ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്. പ്രസവ വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ട യുവതിക്ക് പടന്നക്കാട് എത്തുമ്പോഴേക്കും പ്രസവ വേദന കഠിനമായി.
തുടർന്ന് ദേശീയപാതയിൽ ഐങ്ങോത്ത് ഓട്ടോ അരികിലേക്ക് നിർത്തി സൗകര്യമൊരുക്കി. വിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിൽ നിന്ന് തോയമ്മൽ സ്വദേശി എം മിഥുൻ 108 ആംബുലൻസുമായി കുതിച്ചെത്തി. സ്റ്റാഫ് നഴ്സ് സിമി തോമസ് പ്രാഥമിക പരിചരണം നല്‍കി. രാത്രി ഒമ്പതേമുക്കാലിനാണ് സംഭവം. യുവതിയും കുഞ്ഞും ജില്ലാ ആശുപത്രിയിൽ സുഖമായിരിക്കുന്നു.