corona

കാസർകോട്: ജില്ലയിൽ ഇത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 300 കടന്നു. 319 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഇതിൽ 289 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം പെരുകുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്.

ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒൻപത് പേർക്കും വിദേശത്ത് നിന്നെത്തിയ 20 പേർക്കുമാണ് രോഗം. 130 പേർക്കാണ് ഇന്നലെ കൊവിഡ് നെഗറ്റീവായത്.വീടുകളിൽ 3981 പേരും സ്ഥാപനങ്ങളിൽ 1160 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 5141 പേരാണ്. 7860 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 642 പേർ വിദേശത്ത് നിന്നെത്തിയവരും 475 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6743 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 5795 പേർക്ക് ഇതുവരെ രോഗം ഭേദമായി.