daily
മലപ്പട്ടം കോൺഗ്രസ് പാർട്ടി ഓഫീസ് തീവച്ചു നശിപ്പിച്ച നിലയിൽ

മലപ്പട്ടം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന കോൺഗ്രസ് മന്ദിരം ഇന്നലെ രാത്രി അഗ്നിക്കിരയാക്കി. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവമറിഞ്ഞ് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, സോണി സെബാസ്റ്റ്യൻ, ഡോ. ഫിലോമിന , ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂർ, ഡി.സി.സി ജനറൽ സിക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, എം ഒ മാധവൻ , ഒ.നാരായണൻ, ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസൻ, തുടങ്ങിയവർ ഓഫീസ് സന്ദർശിച്ചു.

മലപ്പട്ടം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡി.സി.സി സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, രജിത്ത് നാറാത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ.എം ശിവദാസൻ, മണ്ഡലം പ്രസിഡന്റ് പി. മുകുന്ദൻ ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ നേതൃത്വം നൽകി . തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: മാർട്ടിൻ ജോർജ്, ഡോ: കെ.വി. ഫിലോമിന (കെ.പി.സി.സി സെക്രട്ടറി) ,മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു ബ്ലോക്ക് പ്രസിഡന്റ് കെ.എം. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. മുകുന്ദൻ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രഭാകരൻ നന്ദിയും പറഞ്ഞു.