photo
കെ.എസ്.ടി.പി റോഡ് കയ്യേറിയുള്ള നിർമ്മാണം

പഴയങ്ങാടി: പിലാത്തറ-പഴയങ്ങാടി കെ.എസ്.ടി.പി. റോഡിൽ എരിപുരത്തെ പൊലിസ് സ്റ്റേഷന് സമീപം നടപ്പാത കൈയ്യേറി സ്വകാര്യ വ്യക്തിയുടെ അനധികൃത നിർമ്മാണം. സർക്കിളിന് സമീപം ഒരു വാഹനത്തിന് പോകാൻ മാത്രമുള്ള റോഡാണ് കൈയ്യേറിയത്. റോഡ് വികസനത്തിനായി കെ.എസ്.ടി.പിക്ക് വിട്ട് കൊടുത്ത സ്ഥലം തന്നെ കൈയ്യേറി സ്വകാര്യ വ്യക്തി ബഹുനില വ്യാപാര സമുച്ഛയം പണിതത് വിവാദമായിരുന്നു. തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ ഇപ്പോഴും കേസ് നിലവിലുള്ളപ്പോഴാണ് ഈ വ്യക്തി സമീപത്തെ സ്ഥലം കൈയ്യേറി നിർമ്മാണം നടത്തുന്നത്. നാട്ടുകാർ വിവരം അറിയിച്ചെങ്കിലും പഞ്ചായത്ത് അധികൃതരും കെ.എസ്.ടി.പി അധികൃതരും നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം. സർക്കിളിലെ വീതി കുറഞ്ഞ റോഡിൽ നിരവധി വാഹന അപകടങ്ങളാണ് നടന്നത്.