നീലേശ്വരം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ നെൽകൃഷി വെള്ളത്തിൽ മുങ്ങി. ചായ്യോത്ത് പെരിങ്ങാര ദുർഗാ ഭഗവതി ക്ഷേത്രപരിസരത്തെ മോഹനന്റെ 80 സെന്റ് സ്ഥലത്തും തൊട്ടടുത്ത പി.കെ. ദാമോദരന്റെ 60 സെന്റ് സ്ഥലത്തും ഇറക്കിയ നെൽകൃഷിയാണ് വെള്ളത്തിൽ വീണ് നശിച്ചത്. വിളവെടുക്കാൻ പാകത്തിൽ എത്തി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴ എത്തിയത്. വെള്ളത്തിൽ വീണ കതിര് മുളക്കാനും തുടങ്ങി. വെള്ളത്തിൽ വീണതിനാൽ വൈക്കോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മോഹനനും, ദാമോദരനും കൃഷിയിറക്കിയത്. കൃഷിയിറക്കാൻ തന്നെ ഏകദേശം 15000 ത്തോളം രൂപ ചെലവാകുകയും ചെയ്തിരുന്നു.