കാഞ്ഞങ്ങാട്: വിശപ്പുരഹിത കാഞ്ഞങ്ങാട് എന്ന ലക്ഷ്യവുമായി ജനകീയ ഹോട്ടലുകൾ കാഞ്ഞങ്ങാട് തുറന്നു. മിനി സിവിൽ സ്റ്റേഷന് അകത്തും പട്ടണത്തിന് കിഴക്കുവശത്തുള്ള ബിൽഡിംഗിലുമാണ് 20 രൂപയ്ക്ക് വിഭവസമൃദ്ധമായ സദ്യ ലഭിക്കുന്ന ഹോട്ടലുകൾ തുറന്നത്. മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ എൽ. സുലേഖ, ജില്ലാ കളക്ടർ ഡോ: ഡി. സജിത്ത് ബാബു, സബ് കളക്ടർ ഡി.ആർ മേഘശ്രീ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ ഉണ്ണികൃഷ്ണൻ, ഗംഗാ രാധാകൃഷ്ണൻ, ടി.വി ഭാഗിരഥി, നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ ടി. ടി സുരേന്ദ്രൻ, കുടുംബശ്രീ ചെയർപേഴ്സൺമാരായ ടി.വി പ്രേമ, കെ സുജിനി, മെമ്പർ സെക്രട്ടറി പി.വി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.