കണ്ണൂർ: ജില്ലയിൽ 330 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 281 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ വിദേശത്തു നിന്നും 24 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 24 പേർ ആരോഗ്യ പ്രവർത്തകരുമാണ്.
ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 7344 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 170 പേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം 4645 ആയി.
കൊവിഡ് പോസിറ്റീവ് കേസുകളിൽ 1554 പേർ വീടുകളിലും ബാക്കി 754 പേർ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 15239 പേരാണ്. ഇവരിൽ 14251 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 99903 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 99329 എണ്ണത്തിന്റെ ഫലം വന്നു. 574 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതർ 7344
രോഗമുക്തർ 4645
ചികിത്സയിൽ 2308
നിരീക്ഷണത്തിൽ 15239