kovid

കണ്ണൂർ: ജില്ലയിൽ 222 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. രണ്ടുപേർ വിദേശത്തു നിന്നും 12 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 14 പേർ ആരോഗ്യ പ്രവർത്തകരുമാണ്. സമ്പർക്കം വഴി 194 പേർ രോഗബാധിതരായി.
കണ്ണൂർ കോർപ്പറേഷനിൽ 25 പേർക്ക് രോഗം ബാധിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി 12,​ചെമ്പിലോട് 8,​കുഞ്ഞിമംഗലം 6,​മുഴക്കുന്ന് 6,​ന്യൂമാഹി 4,​പാട്യം 6,​പിണറായി 6,​തില്ലങ്കേരി 6 എന്നിങ്ങനെയാണ് കൂടുതലായും രോഗം ബാധിച്ച ഇടങ്ങൾ. 93പേർ ഇന്നലെ രോഗമുക്തരായി. ജില്ലയിലെ 53 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ പെടുത്തി.

ഇതുവരെ

രോഗബാധ 7566

ഭേദമായത് 4738

മരണം 36

നിരീക്ഷണത്തിൽ 15315