മാഹി: വിദ്യാലയങ്ങളിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ചാലക്കര ഉസ്മാൻ ഗവ: ഹൈസ്‌ക്കൂളിൽ നടന്ന മികവ് 2020 വിജയതിലകം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. മാഹി മേഖലയിലെ സർക്കാർ സർക്കാരേതര വിദ്യാലയങ്ങളിലെ പൊതു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് ജേതാക്കൾക്ക് ഉപഹാരങ്ങളും നൽകി. വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമ രാജ് മാഹി മുഖ്യഭാഷണം നടത്തി. പ്രധാനാദ്ധ്യാപകൻ എം.മുസ്തഫ സംസാരിച്ചു. ടി.എ.ലതീപ് സ്വാഗതവും,സുരേഷ് പന്തക്കൽ നന്ദിയും പറഞ്ഞു.