തലശ്ശേരി: ശക്തമായ മഴയിൽ നഗരസഭാ കൗൺസിലറുടെ വീട് തകർന്നു. ചിറക്കര കെ.ടി.പി മുക്കിലെ വാഴയിൽ ലക്ഷ്മിയുടെ വീടാണ് ഇന്നലെ രാവിലെ 7.30 ഓടെ ഭാഗികമായി തകർന്നു വീണത്. ലക്ഷ്മി രാവിലെ എഴുന്നേറ്റ് പോയ ഉടനെയായിരുന്നു മുറി തകർന്നു വീണത്. തലനാരിഴയ്ക്കായിരുന്നു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

എ.എൻ ഷംസീർ എം.എൽ.എ, നേതാക്കളായ സി.പി ഷൈജൻ, കാരായി സുരേന്ദ്രൻ, കെ. വിനയരാജ്, പൊന്ന്യം കൃഷ്ണൻ, വില്ലേജ് ഓഫീസർ, പൊലിസ് എന്നിവർ വീട് സന്ദർശിച്ചു. 25 വർഷത്തോളമായി സി.പി.ഐ കൗൺസിലറാണ് ലക്ഷ്മി.