കൂത്തുപറമ്പ്: മാങ്ങാട്ടിടം അയ്യപ്പൻ തോട് കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. പ്രിയദർശിനി സാംസ്ക്കാരിക കേന്ദ്രത്തിന് നേരെയാണ് അക്രമം നടന്നത്. കെട്ടിടത്തിന്റെ വാതിൽ തകർത്ത് അകത്ത് കയറിയ അക്രമികൾ ടി.വി, ഫർണിച്ചറുകൾ എന്നിവ ഉൾപ്പെടെ നശിപ്പിച്ചു.
പുറത്ത് സ്ഥാപിച്ച കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അക്രമം ഉണ്ടായത് എന്നാണ് കരുതുന്നത്. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തി. നേരത്തെയും നിരവധി തവണ ഇതേ ഓഫീസിന് നേരെ അക്രമം ഉണ്ടായിരുന്നു. അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തരാണെന്ന് കോൺഗ്രസ് ആരോപിച്ചു.