rain
കള്ളാർ വില്ലേജിൽ ഓട്ടക്കണ്ടത്തെ കൂറ്റൻ പാറ അപകടാവസ്ഥയിലായ നിലയിൽ

പുഴകൾ കരകവിഞ്ഞു, 12 വീടുകൾ തകർന്നു

കാസർകോട്: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്ലിക്കുന്ന് കടപ്പുറത്ത് കനത്ത നാശം. 4​ ​വീ​ടു​ക​ളു​ടെ​ ​മേ​ൽ​ക്കൂ​ര​ ​ഏ​താ​ണ്ട് ​പൂ​ർ​ണ്ണ​മാ​യും​ 8​ ​വീ​ടു​ക​ളു​ടേ​ത് ​ഭാ​ഗി​ക​മാ​യും​ ​ഒ​രു​ ​വീ​ടി​ന്റെ​ ​ജ​ന​ൽ​ചി​ല്ലു​ക​ളും​ ​ത​ക​ർ​ന്നു.​ വെള്ളം കയറിയതിനെ തുടർന്ന് വീട്ടിനകത്തെ സാധനങ്ങളും ഗൃഹോപകരണങ്ങളും നശിക്കുകയും ചെയ്തു. ​​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ ​വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക് ​ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് ​മാ​റി​ ​താ​മ​സി​ക്കു​ന്ന​തി​ന് ​അ​ധി​കൃ​ത​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഏ​ക​ദേ​ശം​ 3​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം​ ​ക​ണ​ക്കാ​ക്കു​ന്നു. നാശനഷ്ടം സംഭവിച്ചതിൽ

മിക്കതും മത്സ്യത്തൊഴിലാളികളുടെ വീടുകളാണ്.

പള്ളിക്കര മൗവ്വാർ മരത്തിലയിൽ പരേതനായ സദാനന്ദറൈയുടെ ഭാര്യ യമുനയുടെ വീട് മണ്ണിടിച്ചലിനെ തുടർന്ന് ഭാഗികമായി തകർന്നു. പുത്തിഗെ പുഴ കരകവിഞ്ഞൊഴുകിയതിനാൽ പുത്തിഗെ സുബ്രായ ക്ഷേത്രത്തിൽ വെള്ളം കയറി. പൂജാദി കർമ്മങ്ങൾക്ക് തന്ത്രിമാർ നീന്തിയാണ് ക്ഷേത്രത്തിലെത്തിയത്. നിരവധി തെങ്ങുകളും കവുങ്ങുകളും ഈ ഭാഗത്ത് തകർന്നു.

വാമഞ്ചൂർ ബങ്കര മഞ്ചേശ്വരം പുഴ കവിഞ്ഞൊഴുകി 75 ഏക്കർ കൃഷിയിടത്തിൽ വെള്ളം കയറി. കുളൂർ, മജിബയൽ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. ചൈത്രവാഹിനി പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ പ്രദേശം ഭീതിയിലാണ്. കൊന്നക്കാട് കേരള അതിർത്തിയിൽ കർണ്ണാടകയിൽ ഉരുൾപൊട്ടിയതായും വിവരമുണ്ട്.

മലയോരത്ത് പരക്കെ നാശം
കാഞ്ഞങ്ങാട്: കള്ളാർ വില്ലേജിൽ ഓട്ടക്കണ്ടത്തെ കൂറ്റൻ പാറ അപകടാവസ്ഥയിലായതിനാൽ പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ബെള്ളൂർ വില്ലേജിലെ മൊടഗ്രാമം അഞ്ചാം വയൽ എ.വി. നാരായണന്റെ കിണർ കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ ഇടിഞ്ഞ് ഉപയോഗശൂന്യമായി. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ചിറ്റാരിക്കാൽ വില്ലേജിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ 13ാം വാർഡിൽ പാലിയത്ത് ഷാജുവിന്റെ വീടിനു മൂകളിൽ താന്നിമരം കടപുഴകി വീണ് ഭാഗികമായി തകർന്നു.

360.39​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​കൃ​ഷി​ ​നാ​ശം
ഈ​ ​മാ​സം​ 18,​ 19,​ 20​ ​തീ​യ​തി​ക​ളി​ൽ​ ​ജി​ല്ല​യി​ലു​ണ്ടാ​യ​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ 360.39​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​കൃ​ഷി​ ​നാ​ശ​മു​ണ്ടാ​യി​ 204​ ​ഹെ​ക്ട​ർ​ ​നെ​ൽ​കൃ​ഷി​ ​ന​ശി​ച്ചു.​ 85​ ​തെ​ങ്ങു​ക​ളും​ 65​ ​ക​വു​ങ്ങു​ക​ളും​ ​ന​ശി​ച്ചു.​ 20​ ​ന് ​മാ​ത്രം​ 310.22​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​കൃ​ഷി​ ​നാ​ശ​മാ​ണു​ണ്ടാ​യ​ത്.