കണ്ണൂർ: യുഗപ്രഭാവൻ ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധി ദിനം നാടെങ്ങും വിവിധ പരിപാടികളോടെ ആചരിച്ചു. അഖണ്ഡനാമ ജപം, സമൂഹ പ്രാർത്ഥന എന്നിവ സമാധി ദിനത്തോടനുബന്ധിച്ച് നടന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ അഖണ്ഡ നാമജപം. വൈകിട്ട് ഗുരുദേവ പ്രതിമയിൽ പ്രത്യേക പൂജയും സമാധി ഗീതവുമുണ്ടായി. തുടർന്ന് ഗുരുപൂജ, പ്രാർത്ഥന എന്നിവ നടന്നു. ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, സെക്രട്ടറി കെ.പി. പവിത്രൻ, വൈസ് പ്രസിഡന്റ് ടി.കെ.രാജേന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
എസ്.എൻ.ഡി.പി യോഗം കണ്ണൂർ യൂണിയന്റെ നേതൃത്വത്തിൽ സമാധിദിനം ആചരിച്ചു. യൂണിയൻ ഓഫീസിൽ പ്രാർത്ഥന, പുഷ്പാർച്ചന എന്നീ പരിപാടികൾ നടന്നു. പ്രസിഡന്റ് എം. സദാനന്ദൻ, സെക്രട്ടറി പി.പി. ജയകുമാർ, ഡയറക്ടർമാരായ സി. മനോജ് , താടി സുരേന്ദ്രൻ, ശ്രീ ഭക്തിസംവർദ്ധിനി യോഗം വൈസ് പ്രസിഡന്റ് ടി.കെ. രാജേന്ദ്രൻ, ജയസൂര്യൻ, ജഗജീവൻ, ടി.പി. സുന്ദരൻ, രാജീവൻ എന്നിവർ നേതൃത്വം നൽകി.