തൃക്കരിപ്പൂർ: സ്ഥലം സംബന്ധിച്ച തർക്കത്തെ തുടർന്ന് മുടങ്ങിക്കിടന്ന നിർദ്ദിഷ്ട സൗത്ത് തൃക്കരിപ്പൂർ ഹോമിയോ ആശുപത്രി കെട്ടിട നിർമ്മാണം ആരംഭിക്കാൻ ധാരണയായി. 4 വർഷത്തോളമായി നിലനിൽക്കുന്ന തർക്കമാണ് പരിഹരിച്ചത്. പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് കെട്ടിടം നിർമ്മാണത്തിന്റെ പ്രാരംഭ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
സർക്കാർ അനുവദിച്ച ഫണ്ട് പാഴാകുമോയെന്ന ഭയം ഉടലെടുത്തതോടെയാണ് പ്രശ്നത്തിൽ സർവ്വകക്ഷി നേതാക്കൾ ഇടപെടുകയും സി.പി.എം, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പ്രാദേശിക ഘടകങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം പരിഹരിച്ചതും. നിലവിൽ ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്ന നവോദയ വായനശാലയുടെ തൊട്ടു വടക്കു മാറി പുതിയ കെട്ടിടം പണിയണമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടത് അംഗീകരിക്കാൻ ലീഗ് പ്രാദേശിക നേതൃത്വം തയ്യാറാകാതെ വന്നതോടെയാണ് ഇരു കക്ഷികളും തമ്മിൽ കശപിശ ഉടലെടുത്തത്.
പത്തു വർഷം മുമ്പാണ് ഇളമ്പച്ചിയിൽ സർക്കാർ ഹോമിയോ ആശുപത്രി അനുവദിച്ചത്. എന്നാൽ കെട്ടിട സൗകര്യമില്ലാത്തതിനാൽ നവോദയ വായനശാലയുടെ ഒരു ഭാഗം താൽക്കാലികമായി ആശുപത്രിയായി പ്രവർത്തനമാരംഭിച്ചു. വായനശാലക്ക് പുതിയ കെട്ടിടം പണിതതോടെ പഴയ കെട്ടിടം പൂർണ്ണമായും ആശുപത്രിയായി ഉപയോഗിക്കാൻ വായനശാല പ്രവർത്തകർ അനുവദിക്കുകയായിരുന്നു. എന്നാൽ ഈ കെട്ടിടത്തിന് കാലപ്പഴക്കം ഉള്ളതിനാൽ എം. രാജഗോപാലൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 201617 കാലത്ത് പുതിയ കെട്ടിടത്തിനായി 25 ലക്ഷം രൂപ അനുവദിച്ചു.
പുതിയ ആശുപത്രി പണിയാൻ ഇളമ്പച്ചിയിലെ ആരോഗ്യ കേന്ദ്രത്തിന് പടിഞ്ഞാറു ഭാഗത്തായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 12 സെന്റ് സ്ഥലം നൽകുകയും ചെയ്തു.
സി.പി.എം ലീഗ് വടംവലി
പഴയ സ്ഥലത്തിന് പരിസരത്തു തന്നെ പുതിയ കെട്ടിടം പണിയണമെന്ന് സി.പി.എം. പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് തന്നെ കെട്ടിടം പണിയണമെന്ന് മുസ്ലിംലീഗും ശഠിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.
പരിഹാരമായത്
4
വർഷമായി തുടരുന്ന തർക്കം